മരം ലേലം ചെയ്യുന്നതിന് പൊതുനോട്ടീസ്

August 24, 2026


വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള/നിയന്ത്രണത്തിലുള്ള താഴെപ്പറയുന്ന മരം/മരങ്ങൾ പൊതുലേലം വഴി വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.
ലേലം ചെയ്യുന്ന മരത്തിന്റെ വിവരങ്ങൾ:
1. മരത്തിന്റെ ഇനം : തേക്ക്
2. എണ്ണം : 16
3. സ്ഥലം : നർക്കിലക്കാട് കുടുംബാരോഗ്യ പരിസരം
4. അടിസ്ഥാന വില : ₹864376 + 18% GST+ 5% വന സെസ്
5. ലേല തീയതി : 07/09/2026
6. ലേല സമയം : രാവിലെ 11.30 മണിക്ക്
7. ലേല സ്ഥലം : നർക്കിലക്കാട് കുടുംബാരോഗ്യ പരിസരം
പ്രസ്തുത ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നിശ്ചിത സമയത്തിന് മുമ്പായി ലേല സ്ഥലത്ത് ഹാജരാകേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ പഞ്ചായത്ത് നിശ്ചയിക്കുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.
ലേലം ഏറ്റവും ഉയർന്ന തുക വിളിക്കുന്ന വ്യക്തിക്ക്, ബന്ധപ്പെട്ട അധികാരിയുടെ അംഗീകാരത്തിന് വിധേയമായി നൽകുന്നതാണ്. ലേലത്തുക/മറ്റ് ബാധകമായ തുകകൾ പഞ്ചായത്ത് നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ അടയ്ക്കേണ്ടതാണ്.
ലേലം ചെയ്ത മരം മുറിച്ച് നീക്കം ചെയ്യുന്നതിനുള്ള ചെലവും ഉത്തരവാദിത്വവും ലേലം ലഭിച്ച വ്യക്തിക്കായിരിക്കും. മരം മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ട നിയമങ്ങളും അധികാരികളുടെ നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്.
ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
സ്ഥലം : ഭീമനടി
തീയതി : 22/08/2026

സെക്രട്ടറി
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്